തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്….പെരുവഴിയിലായി നിക്ഷേപകർ

ഇടുക്കി തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലെ കോടി കണക്കിന് രൂപയുടെ തട്ടിപ്പിൽ പെരുവഴിയിലായിരിക്കുന്നത് സാധാരണക്കാരായ നിക്ഷേപകരാണ്. 30 ലക്ഷം രൂപ നിക്ഷേപിച്ച വൃക്ക രോഗിയായ വയോധികയ്ക്ക് പണം ലഭിക്കാതെ വന്നതോടെ ഡയാലിസിസ് മുടങ്ങി. പപ്പടം വിറ്റ പണം നിക്ഷേപിച്ച വയോധികനും, ഡോക്ടേഴ്സ് ദമ്പതിമാരും ഉൾപ്പെടെ നിക്ഷേപത്തുക തിരിച്ച് കിട്ടാൻ
മാസങ്ങളായി ബാങ്കിൽ കയറി ഇറങ്ങുകയാണ്.
പശുക്കളെ വളർത്തിയും പറമ്പിൽ പണിതും സമ്പാദിച്ച പണം സ്വരൂകുട്ടിയാണ് മേലെ ചിന്നാർ സ്വദേശി മറിയാമ്മ മാത്യു ബാങ്കിൽ നിക്ഷേപിച്ചത്. ലക്ഷ്യം അവശകാലത്ത് ആരോടും കൈ നീട്ടേണ്ടി വരരുത് എന്നത് മാത്രമായിരുന്നു.



