വഖഫ് പുനസംഘടനയിൽ സർക്കാർ നിലപാട് ദുരൂഹമെന്ന് സമസ്ത….

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൂടുതൽ കടുക്കുന്നു. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. മുസ്ലിം വിഭാഗത്തെ മുസ്ലിം ലീഗും കോൺഗ്രസും ചേർന്ന് വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് വിഷയത്തിൽ നിലവിലെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തലത്തിലാണ് പുതിയ വിവാദങ്ങൾ ഉയർന്നുവരുന്നത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാർ കൈക്കൊണ്ട നിലപാട് ദുരൂഹമാണെന്ന് സമസ്ത എ.പി വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജ്’ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയെ പിന്തുണച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം യുഡിഎഫിന്റെ രാഷ്ട്രീയ നയത്തിന് കടകവിരുദ്ധമാണെന്നാണ് ഉയർന്നുവരുന്ന വിമർശനം. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ലീഗിനാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ റവന്യൂ വകുപ്പ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ.പി. അനിൽ കുമാർ പ്രതികരിച്ചു. വഖഫ് വിഷയത്തിൽ യുഡിഎഫിനുള്ളിലും പ്രതിസന്ധിയുണ്ടെന്ന സൂചനകൾ പുറത്തുവരുമ്പോൾ, ഈ വിഷയത്തിൽ മുസ്ലിംലീഗിന്റെ അടുത്ത നിലപാട് എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related Articles

Back to top button