ലോകകപ്പ് ഫൈനൽ ആവേശം: സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി….

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നൽകിയത്. ലോകകപ്പ് ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പ്രത്യേക അവധി പ്രഖ്യാപിച്ചത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ നേരത്തെ അനുകൂലമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക വാർത്ത പുറത്തുവന്നത്.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കില്ലെന്നും അവ യഥാസമയം നടക്കുമെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button