‘കുട്ടികളുടെ നിരന്തരമായ ആവശ്യപ്രകാരം അവധി’…. കായിക താത്പര്യം പരിഗണിച്ചെന്ന് മന്ത്രി….

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. വിദ്യാർത്ഥികൾ കളി കാണുന്നതിനായി അവധി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും, കഴിഞ്ഞ നാല് ദിവസമായി നിരവധി കോളുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ഈ കായിക താത്പര്യം പരിഗണിച്ചാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെ അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച അവധി ബാധകമാക്കിയിരിക്കുന്നത്. അതേസമയം, മറ്റൊരു ദിവസം പ്രവൃത്തി ദിവസമാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളില്‍ കായിക താത്പര്യം പരിഗണിച്ചാണ് അവധി നല്‍കിയത്. ഈ കളി കാണാനുള്ള താത്പര്യം ഭാവിയില്‍ മികച്ച കളിക്കാരാകാനുള്ള താത്പര്യത്തിലേക്ക് മാറണം.

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button