വാടക മുറിയിൽ വെച്ച് ഷോക്കേറ്റു, ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക്..

പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി താമസ സ്ഥലത്ത് ഷോക്കേറ്റു മരിച്ചു. പശ്ചിമ ബംഗാൾ സോനാക്കോൾ പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂർ മാൾഡ സ്വദേശി നബിഉൽ ഹസൻ(21) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് അപകടം നടന്നത്. നരിക്കുനി ബസ് സ്റ്റാൻഡിലെ സുൽത്താൻ പാലസ് ഹോട്ടൽ തൊഴിലാളിയായിരുന്നു. നബിഉൽ ഹസൻ. ഇയാൾ താമസിക്കുന്ന നരിക്കുനി-പൂനൂർ റോഡിൽ തെച്ചോട്ടുള്ള കെട്ടിടത്തിലെ വാടക മുറിയിൽ വെച്ചാണ് ഷോക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



