പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേ വയറിൽ തല കുടുങ്ങി ബൈക്ക് യാത്രികന്…

പാലക്കാട്: റോഡരികിൽ പൊട്ടിക്കിടന്ന കെഎസ്ഇബിയുടെ സ്റ്റേ വയറില്‍ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പുത്തൂര്‍ സ്വദേശി ശശികുമാറിനാണ് (44) അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊപ്പം ജംഗ്ഷനില്‍ നിന്ന് പുത്തൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് ശശികുമാറിന് അപകടം സംഭവിച്ചത്. റോഡിലേക്ക് പൊട്ടിക്കിടന്ന സ്റ്റേ വയറില്‍ അപ്രതീക്ഷിതമായി തല കുടുങ്ങുകയും, നിയന്ത്രണം വിട്ട് ബൈക്കിൽ നിന്ന് തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ വിവരം ഉടൻ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാർ അപകടാവസ്ഥയിലായിരുന്ന വയർ ശരിയാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചു. പ്രദേശത്ത് ഇത്തരം അപകടാവസ്ഥകൾ മുന്നേക്കൂട്ടി കണ്ടെത്തി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Back to top button