പൊതിച്ചോര്‍ വിവാദം…ഡിവൈഎഫ്‌ഐയുടെ മേല്‍ കുതിര കയറരുതെന്ന് മുഹമ്മദ് റിയാസ്….

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ബാനര്‍ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണത്തില്‍ വ്യാപക വിമര്‍ശനം. ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തി. സിപിഐഎം നേതാവും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്, സിപിഐഎം നേതാവ് എം സ്വരാജ്, ജോണ്‍ ബ്രിട്ടാസ് എംപി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവരും രംഗത്തെത്തി.

പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ചര്‍ച്ച നടത്തിയാണ് അഭിപ്രായം പറയേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ആരും പറഞ്ഞിട്ടില്ല. പരാതി വന്നാല്‍ അല്ലേ മന്ത്രി ഇടപെടേണ്ടതെന്നും റിയാസ് ചോദിച്ചു. സാമന്ത രാജാവിനെ പോലെ മന്ത്രി പെരുമാറരുത്. ഡിവൈഎഫ്‌ഐയുടെ മേല്‍ കുതിര കയറാനും വരരുത്. കേരളത്തിലെ പകര്‍ച്ചവ്യാധി തടയാന്‍ ആണ് മന്ത്രി ശ്രമിക്കേണ്ടത്. ചൂരല്‍മലയില്‍ ചില സംഘടനകളുടെ ഭക്ഷണ വിതരണം ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. പകരം സംവിധാനം ആലോചിക്കാതെയാണ് ഇത്തരം നിലപാടെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

Related Articles

Back to top button