പതിനാറുകാരിയോട് ലൈംഗികാതിക്രമം…. മതപണ്ഡിതനും വ്ലോഗറുമായ പ്രതി അറസ്റ്റിൽ

കൊല്ലം: പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്ലോഗർ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ഹബീബിയ്യ ഇസ്ലാമിക്‌ അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും വ്ലോഗറുമായ മുഹമ്മദ്‌ നിയാസ് ജൗഹരിയാണ് അറസ്റ്റിലായത്. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പിതാവിന്റെ അമ്മയ്‌ക്കൊപ്പം എത്തിയ പെൺകുട്ടിയെ 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് ഇയാൾ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പല കാരണങ്ങൾ പറഞ്ഞ് പെൺകുട്ടിയെ വരുത്തിയാണ് പ്രതി അതിക്രമങ്ങൾ നടത്തിയിരുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button