എൻഡിപിഎസ് കേസ് റിമാൻഡ് പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു….

ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ റിമാൻഡ് പ്രതി ജയിലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. എൻഡിപിഎസ് (ലഹരിമരുന്ന്) കേസിൽ അറസ്‌റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ യുവാവാണ് ജയിലിനുള്ളിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജയിലിനുള്ളിലെ ടോയ്ലറ്റ് ക്ലീനർ കുടിച്ചായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജയിൽ അധികൃതർ ഇയാളെ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.നിലവിൽ പ്രതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾ ടോയ്‌ലറ്റ് ക്ലീനർ എങ്ങനെ കൈക്കലാക്കി എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button