ലഹരി ചോദ്യംചെയ്ത അനിയത്തിയുടെ കഴുത്തിൽ കയറുമുറുക്കി 16-കാരൻ….തടയാൻ ചെന്ന വയോധികൻ….

കാവശ്ശേരി ചുണ്ടക്കാട്ട് കൗമാരക്കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വാഴക്കച്ചിറയിൽ സുലൈമാൻ (75) ശനിയാഴ്ച പുലർച്ചെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാന്റെ അടുത്ത ബന്ധുവായ പ്ലസ് വൺ വിദ്യാർഥിയെ കോടതിനിർദേശമനുസരിച്ച് എറണാകുളത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

ഒക്ടോബർ 20-നാണ് സുലൈമാന് കുത്തേറ്റത്. പ്ലസ് വൺ വിദ്യാർഥിയായ 16-കാരൻ ലഹരിവസ്തു ഉപയോഗിക്കുന്നതുകണ്ട ഇളയസഹോദരി ഇക്കാര്യം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിന്റെ ദേഷ്യത്തിൽ സഹോദരിയുടെ കഴുത്തിൽ കയറുമുറുക്കുന്നത് തടയാൻ ചെന്നപ്പോഴാണ് സുലൈമാന് കുത്തേറ്റതെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button