ആശുപത്രികൾക്കകത്ത് രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ല….ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൊതിച്ചോറിൽ നിലപാടിലുറച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മുരളീധരൻ പറഞ്ഞു. കമ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകണമെന്നത് യുഡിഎഫ് സർക്കാരിന്‍റെ നയമാണെന്നും ഡിവൈഎഫ്ഐയുടെ മാത്രമല്ല, യൂത്ത് കോൺഗ്രസിന്‍റേയും സേവാഭാരതിയുടെയും രാഷ്ട്രീയപ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.

ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല. എന്തുവിലകൊടുത്തും തടയും. യുഡിഎഫ് സർക്കാരിന്‍റെ നയമാണത്. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ആശുപത്രിക്കുള്ളിൽ ഭക്ഷണമെത്തിക്കാവൂ. ഇതുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യും. മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button