പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് ദുർമന്ത്രവാദം… കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് ദുർമന്ത്രവാദം നടത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ദോരീഘട്ടിൽ സരയു നദിക്കരയിലെ ശ്മശാനത്തിലാണ് ദുർമന്ത്രവാദം നടത്തിയതായി കണ്ടെത്തിയത്. ചരട് കെട്ടിയ നാല് തേങ്ങയും, സൂചി കുത്തിയ ഒൻപത് ചെറുനാരങ്ങയും പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം വെച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് കർശന നടപടിയുമായി രംഗത്തെത്തിയത്. അതേസമയം, സംഭവത്തിൽ കേസെടുത്ത യു.പി. പൊലീസിന്റെ നടപടിയെ പരിഹസിച്ച് ആം ആദ്മി പാർട്ടി (എ.എ.പി.) രംഗത്തെത്തി. സംസ്ഥാനത്ത് യഥാർത്ഥ കുറ്റകൃത്യങ്ങൾ തടയാതെ പൊലീസ് മന്ത്രവാദം പിടിക്കാൻ നടക്കുകയാണെന്നാണ് എ.എ.പി.യുടെ വിമർശനം.

Related Articles

Back to top button