രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ധനുഷ്…

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ആരാധകരുമായി വീണ്ടും സംവദിക്കാൻ തമിഴ് നടൻ ധനുഷ്. ചെന്നൈയിൽ ഇന്ന് ആരാധക കൂട്ടായ്മയിലെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തതും ശ്രദ്ധേയമായി. അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങളോട് പ്രതികരിച്ച് തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തി.

ധനുഷ് വിജയ്‌ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിൽസൺ പറഞ്ഞു. ഡിഎംകെയ്ക്കും അണ്ണാഡിഎംകെയ്ക്കും വിജയ്‌യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്‌ക്കൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ധനുഷ് രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടാക്കുമെന്ന് ചിലർ കണക്കുകൂട്ടുന്നുണ്ടെങ്കിലും അവർ നിരാശരാകുമെന്നും മരിയ വിൽസൺ പറഞ്ഞു. ധനുഷിനെ അടുത്തറിയാമെന്നും അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും അത് നല്ലതാണോയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനുഷിന്റെ ഡൽഹി സന്ദർശനം വാർത്തയായതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.

Related Articles

Back to top button