‘മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്….ജി സുകുമാരൻ നായർ

മുൻമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ എൻഎൻഎസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ ചോദിച്ചു. ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. പിന്നെ ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടിൽ പോയിരിക്കാൻ ആകില്ലെന്നും ആവശ്യപ്പെടുമ്പോൾ തുറന്നു കൊടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു. ആവശ്യപ്പെടാത്തപ്പോൾ തുറന്നുകൊടുക്കാൻ ആകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി അപമാനിച്ചെന്ന ജി സുകുമാരൻ നായരുടെ വാദത്തിൽ, വി ഡി സതീശന് പിന്തുണയുമായി കെ ബി ഗണേഷ്കുമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി സുകുമാരൻ നായർ മറുപടിയുമായെത്തിയത്. വി ഡി സതീശൻ എൻഎസ്എസിനെയോ ,ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ പ്രതികരണം. വ്യക്തിപരമായി അറിയുന്ന ആൾ കൂടിയാണ് സതീശനെന്നും, ഇത്തരം വിമർശനം ശരിയല്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.



