വൈദ്യപരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു….

കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.

രക്ഷപ്പെടുമ്പോൾ ഇരു കൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നത്. കളമശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്നതിനിടെയാണ് അബ്ദുൽ അലിയെ പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button