ഒൻപത് മാസം പിന്നിട്ടിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് കടം തീർന്നില്ല….ഇനിയും വേണ്ടത്….

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് മാസം പിന്നിട്ടിട്ടും വിവിധ സേവനങ്ങൾക്കുള്ള കുടിശ്ശിക പൂർണമായി നൽകാനായിട്ടില്ല. ബാധ്യതകൾ തീർക്കാൻ ഒന്നരക്കോടി രൂപ കൂടി ആവശ്യമുണ്ടെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കണക്ക്. പണം ലഭിക്കാനുള്ളവർ ഇതിനായി കലക്ടറേറ്റിൽ നിരന്തരം എത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി എടുത്ത സ്വകാര്യ വാഹനങ്ങളുടെ വാടകയും വിവിധ കേന്ദ്രങ്ങളിൽ പന്തൽ ഒരുക്കിയതിന്റെ തുകയുമാണ് പ്രധാനമായും നൽകാനുള്ളത്. നിലവിൽ ഒരു കോടി രൂപയെങ്കിലും അടിയന്തരമായി ലഭിച്ചാൽ മാത്രമേ പണം കാത്തിരിക്കുന്നവരെ ആശ്വസിപ്പിക്കാൻ കഴിയൂ. നൽകാനുള്ള തുക സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി തുക കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.



