കാപ്പ ചുമത്തിയ 40കാരൻ സ്‌കൂട്ടര്‍ മോഷണക്കേസില്‍ രണ്ടാം തവണയും പിടിയില്‍….

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പ ചുമത്തി ജയിലിലടച്ച യുവാവ് ജാമ്യം ലഭിച്ച ശേഷം രണ്ടാമതും സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയില്‍. കുന്ദമംഗലം പെരിങ്ങളം സ്വദേശി അറപ്പുഴയില്‍ വീട്ടില്‍ മുജീബി(40) നെയാണ് പന്തീരാങ്കാവ് പോലീസും സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ഒന്നാം തിയ്യതി വൈകീട്ടോടെ പന്തീരാങ്കാവ് പ്രീതി ടെക്‌സറ്റൈയില്‍സ് ഷോപ്പിനു മുന്‍വശം നിര്‍ത്തിയിട്ട കൈമ്പാലം സ്വദേശിനിയായ പ്രമീളയുടെ സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്.
സ്‌കൂട്ടര്‍ കാണാതായതിനെ തുടര്‍ന്ന് യുവതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മുജീബിന്റെ സാനിധ്യം മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.



