ദിവ്യയുടെ ബിനാമി കമ്പനിയല്ല… തെളിയിച്ചാൽ കെഎസ്‌യുവിന് ഒരു കോടി നൽകുമെന്ന്…

കണ്ണൂർ: സിപിഎം നേതാവ് പി.പി. ദിവ്യയുമായി പണമിടപാടുകളില്ലെന്ന് കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പി.പി. ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന ആരോപണം നേരിടുന്ന സ്ഥാപനം വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്തു. ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന് തെളിയിച്ചാൽ പ്രഖ്യാപിച്ചതുപോലെ കെഎസ്‌യുവിന് ഒരു കോടി രൂപ നൽകുമെന്നും കമ്പനി എംഡി മുഹമ്മദ് ആസിഫ് മാധ്യമങ്ങളോട് പറഞ്ഞു.

പി.പി. ദിവ്യയുടെ ബെനാമി കമ്പനിയല്ലെന്നും വഴിവിട്ട് ഒരു കരാറും ലഭിച്ചിട്ടില്ലെന്നും മുഹമ്മദ് ആസിഫ് വ്യക്തമാക്കി. ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ലെന്നും ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ദിവ്യയുടെ ബിനാമിയാണെന്ന ആരോപണം തെളിയിക്കപ്പെട്ടാൽ കെഎസ്‌യുവിന് ഒരു കോടി രൂപ ഇനാം നൽകുമെന്ന മുൻ പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നതായും മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

Related Articles

Back to top button