കൊടകര കുഴല്‍പ്പണ കേസ്…തിരൂര്‍ സതീഷിന്റെ ആദ്യ മൊഴി പുറത്ത്…മൊഴിയിൽ പറയുന്ന…

കൊടകര കുഴല്‍പ്പണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആദ്യ മൊഴി പുറത്ത്. എല്ലാം നിഷേധിച്ചുകൊണ്ടുള്ളതാണ് സതീഷിന്റെ ആദ്യ മൊഴി. 2021 മെയ് 31ന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. കുഴല്‍പ്പണത്തെ കുറിച്ച് അറിയില്ലെന്നാണ് ആദ്യ മൊഴിയില്‍ സതീഷ് പറയുന്നത്.

കുഴല്‍പ്പണകേസില്‍ പ്രതിയായ ധര്‍മ്മരാജനെ അറിയാമെന്നും സതീഷ് സമ്മതിക്കുന്നുണ്ട്. ജില്ലാ ട്രഷറുടെ നിര്‍ദേശപ്രകാരമാണ് ധര്‍മ്മരാജന് മുറിയെടുത്ത് നല്‍കിയത്. ഓഫീസില്‍ വന്ന് കണ്ടുള്ള പരിചയം മാത്രമാണുള്ളത്. ഓഫീസില്‍ എത്തിയ പാഴ്‌സലിനെ കുറിച്ച് അറയിയില്ല. രണ്ടാം തീയതി ധര്‍മ്മരാജനെ കണ്ടിട്ടില്ല. രണ്ടാം തീയതി കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപി ഇലക്ഷന്‍ ഫണ്ടാണെന്ന് തനിക്കറിയില്ലെന്നും മൊഴിയിലുണ്ട്.

6.3 കോടി രൂപ രാത്രി ഓഫീസില്‍ വന്ന കാര്യം അറിയില്ല. പിക്കപ്പ് വാനില്‍ നിന്ന് ചാക്ക് ഇറക്കുന്നത് കണ്ടിട്ടില്ല. മാധ്യമവാര്‍ത്തയില്‍ നിന്നാണ് കാറും പണവും പോയ വിവരം അറിയുന്നത്. ആരും തന്നോട് ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇലക്ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് റോളില്ലെന്നും തിരൂര്‍ സതീഷ് ആദ്യം നല്‍കിയ മൊഴിയില്‍ പറയുന്നു.

Related Articles

Back to top button