കാലടിയിൽ 2024ലും കുട്ടികളെ പുറത്താക്കി; പഠനം നിലച്ച അഞ്ചു വിദ്യാർഥികളും ജീവിക്കുന്നത്..

2024 ൽ വിദ്യാർഥി സംഘർഷത്തിൻറെ പേരിൽ കാലടി സർവകലാശാല സസ്പെൻഡ് ചെയ്ത ആറു വിദ്യാർഥികളിൽ അഞ്ചു പേർക്ക് പിന്നീട് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു. നടപടി നേരിട്ട ആർഎസ് എസ് പ്രവർത്തകനായ ഉജ്ജ്വൽ ഉണ്ണി എന്ന വിദ്യാർഥി ഗവർണർക്ക് നിവേദനം നൽകി തിരിച്ചു കയറിയപ്പോൾ മറ്റ് അഞ്ച് പേരോടും സർവ്വകലാശാല വിട്ടുവീഴ്ച ചെയ്തില്ല.അന്നത്തെ ഇടതു സിൻഡിക്കേറ്റിൻറെ കടുത്ത നിലപാട് മൂലം പഠനം നിർത്തിയ അഞ്ചു പേരും ഇപ്പോൾ കടകളിൽ ജോലി ചെയ്തും പെയിൻറിംഗ് നടത്തിയും ജീവിക്കുകയാണ്.

2024 ലെ ഓണാഘോഷത്തിനിടെയാണ് കാലടിയിൽ വിദ്യാർഥി സംഘർഷമുണ്ടായത്. ഓണാവധിയും കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ആറ് വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തു. ഉജ്ജ്വൽ ഉണ്ണി, വിജതേഷ് പി. വി.യദുകൃഷ്ണ, കെ. ശബരീഷ് ശശി,ഗൌതം വി.എസ്, അലൻ ആൻറണി എന്നിവർക്കെതിരെ ആയിരുന്നു നടപടി .

Related Articles

Back to top button