ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് മുന്നോടിയായി കാർത്തിക സ്തംഭം ഉയർന്നു…..

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്ന് വഴിപാടായി സമർപ്പിച്ച കവുങ്ങാണ് സ്തംഭത്തിനായി ഉപയോഗിച്ചത്.ചെണ്ടമേളങ്ങളുടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തിന്റെയും അകമ്പടിയോടെയാണ് കവുങ്ങിൻ തടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്.

കവുങ്ങിൻ തടിയിൽ വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരു വർഷം ലഭിച്ച ഉടയാടകൾ എന്നിവ പൊതിഞ്ഞുകെട്ടിയാണ് പരമ്പരാഗത രീതിയിൽ കാർത്തിക സ്തംഭം തയ്യാറാക്കിയത്. പൊങ്കാല ദിനത്തിലെ ദീപാരാധനയ്ക്ക് ശേഷം ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ച് മണ്ഡപത്തിൽ കിഴക്കോട്ട് അഭിമുഖമായി ഇരുത്തിയ ശേഷമായിരിക്കും സ്തംഭം അഗ്നിക്കിരയാക്കുക. ഇക്കുറി പശ്ചിമ ബംഗാൾ മുൻ ഗവർണർ സിവി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.

Related Articles

Back to top button