റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് വാഹനമിടിച്ചു… വീട്ടമ്മയ്ക്ക്…

കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ ഭാര്യ മരിച്ചു. റിട്ടയേഡ് ജഡ്ജി പി.ആർ. രാമന്റെ ഭാര്യ വിജയലക്ഷ്മി എൻ.പി. ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം കടവന്ത്ര സിഗ്നലിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് വാഹനം വിജയലക്ഷ്മിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ മരിച്ചു.



