മാവേലിക്കരയിലെ ഒരു വയസുകാരിയുടെ കൊലപാതകം.. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്..

ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിൽ അമ്മയുടെ ആൺസുഹൃത്ത് തറയിലടിച്ചു കൊന്ന ഒരു വയസുകാരിയുടെ ശരീരത്തിൽ ഗുരുതര പരിക്കെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് . കുട്ടിയെ കൊലപ്പെടുത്തിയ അസം സ്വദേശി പരിതോഷ് മണ്ഡലിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

ശനിയാഴ്ച രാത്രി മാങ്കാങ്കുഴിയിലെ വാടക വീട്ടിൽവെച്ചാണ് പരിതോഷ് ഒപ്പം കഴിഞ്ഞിരുന്ന യുവതിയുടെ ഒരു വയസുകാരി മകളെ തറയിലടിച്ചു കൊലപ്പെടുത്തിയത്. അസമിലെ ഗുവാഹത്തി ജില്ലയിലെ ബട്ടൻബാരി സ്വദേശിയായ പരിതോഷ് അവധിക്ക് പോയ ശേഷം രണ്ടാഴ്ച മുമ്പാണ് തിരികെയെത്തിയത്.

സംഭവദിവസം രാത്രി പത്ത് മണിയോടെ മദ്യലഹരിയിൽ മാവേലിക്കര മാങ്കാങ്കുഴിയിലുള്ള വാടക വീട്ടിലെത്തിയ പരിതോഷ് ഒപ്പം കഴിഞ്ഞിരുന്ന യുവതിമായി തർക്കത്തിലായി. ഇതിനിടെയാണ് അമ്മയുടെ മടിയിലിരുന്ന ഒരു വയസുകാരിയെ തറയിലടിച്ചു കൊലപ്പെടുത്തിയത്. വീടിന് സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കുട്ടിയെ ആദ്യം എത്തിച്ചു. ഇവിടെ നിന്നും മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളിൽ സംശയം തോന്നിയ ഡോക്‌ടർമാർകുറത്തികാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരത പുറത്തറിഞ്ഞത്.

ഇരുവരും വിവാഹിതരാണെന്നാണ് പൊലീസിനു നൽകിയ മൊഴിയെങ്കിലും വിവാഹം കഴിച്ചതിന്റെ രേഖകളില്ല. അസമിലെ ഗുവാഹത്തി ജില്ലയിലെ ബട്ടൻബാരി സ്വദേശിയായ പരിതോഷ് അവധിക്ക് പോയ ശേഷം രണ്ടാഴ്ച്ച മുമ്പാണ് തിരികെയെത്തിയത്. ഈ വരവിലാണ് യുവതിയേയും രണ്ട് കുട്ടികളേയും ഒപ്പം കൂട്ടിയത്.

Related Articles

Back to top button