ഒപ്പം താമസിച്ച യുവാവിന്റെ മദ്യം എടുത്തു കുടിച്ചു…തർക്കം…55 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കരമനയിൽ 55 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കരമന പള്ളിത്താനം സ്വദേശിയായ ശ്രീകണ്ഠൻ നായരെയാണ് ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ രൂപക്കാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയൽവാസികളെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് പോലീസെത്തുകയും ഇൻക്വസ്റ്റ് നടപടികൾ നടത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു.



