മലവെള്ളപ്പാച്ചില്‍…മരണം അഞ്ചായി..തിരച്ചിൽ തുടരുന്നു….

പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ വൈകീട്ട് രണ്ടു പേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാമ് ലഭിച്ചത്. വണ്ടൂര്‍ സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ടി കെ നഗറിന്റെ ഭാഗമായ പൊട്ടിക്കലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. പ്രദേശവാസിയായ ഒരു സ്ത്രീയെ കണ്ടെത്താനുണ്ട്.
ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. എന്‍ഡിആര്‍എഫിന്റെ കൂടെ ആര്‍ആര്‍എഫിന്റെ 10 സംഘവും തിരച്ചിലിന്റെ ഭാഗമായിട്ടുണ്ട്. 36 പേരുടെ സംഘം രണ്ട് ബാച്ചായാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്. മന്ത്രി അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.



