അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിന്..

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ അറസ്റ്റിലായ അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൂന്നുമാസത്തിനിടെ ഒരു നോട്ടീസ് പോലും പൊലീസ് നൽകിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പൊലീസ് അറസ്റ്റ് ചെയ്ത ജയകൃഷ്ണൻ യഥാർഥ പ്രതി അല്ലെന്നും വാദം അഭിഭാഷകൻ വാദിച്ചു. കേസിലെ ഒന്നാംപ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രധാനവാദമായി ഉയർത്തി. കഴിഞ്ഞ ദിവസമാണ് ജയകൃഷ്ണൻ പള്ളിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞിരുന്നു.



