പ്രതിപക്ഷത്തിരുന്നപ്പോൾ ധൂർത്തെന്ന് വിമര്‍ശനം….ലോക കേരള സഭ തുടരാൻ തീരുമാനം

ഇതാദ്യമായല്ല സതീശന്‍ സര്‍ക്കാര്‍ യൂടേണ്‍ അടിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത പിഎം ശ്രീ പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടതാണെന്നും പിന്മാറാന്‍ കഴിയില്ലെന്നും വാദിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക വിമർശനം ഉയന്നപ്പോഴും നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. ഇതിന് സമാനമായ നിലപാടാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ടും സതീശന്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.



