തേയിലത്തോട്ടത്തിൽ നവജാതശിശുവിന്റെ മൃതദേഹം

ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ ടാൻടി തേയിലത്തോട്ടത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിയാളത്തെ സർക്കാർ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലാണ് രണ്ട് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 8.30ഓടെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പന്തല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം എങ്ങനെ തോട്ടത്തിലെത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button