കോൺഗ്രസ് എംപിയും ജെഎൻയു പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം

ലൈംഗികാതിക്രമ കേസിൽ കോൺഗ്രസ് എംപിയും ജവഹർലാൽ നെഹ്റു സർവകലാശാല പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് മുൻകൂർ ജാമ്യം. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അക്കോയിജത്തിന് മുൻകൂർ ജാമ്യം നൽകിയത്. അക്കോയിജത്തിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ കുറഞ്ഞത് 7 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന് പോലീസിന് കോടതി നിർദേശം നൽകി. മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ് അക്കോയിജമെന്നും അദ്ദേഹം നിലവിൽ പോലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Back to top button