സ്കൂട്ടർ തിരിക്കുന്നതിനിടെ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവനന്തപുരം: കഠിനംകുളത്ത് ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ തീരദേശ പാതയിൽ മരിയനാട് ഗ്രൗണ്ടിന് സമീപമായിരുന്നു അപകടം.

സാജു സഞ്ചരിച്ച സ്കൂട്ടർ ഇടതുവശത്തേക്ക് തിരിക്കുന്നതിനിടെ പെരുമാതുറ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറിന്റെ പിൻഭാഗത്ത് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സാജുവിനെ ഉടൻ പുത്തൻതോപ്പ് ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ സമാനമായ രീതിയിൽ കഠിനംകുളത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി യുവതിക്കും ദാരുണാന്ത്യം സംഭവിച്ചിരുന്നു.

Related Articles

Back to top button