മാപ്പുപറഞ്ഞ് കെഎസ്ഇബി…സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ്….

തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് ജുനൈദ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ.എസ്.ഇ.ബി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ മാപ്പപേക്ഷ നടത്തിയത്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ മാപ്പ് പറയുന്നുവെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

Related Articles

Back to top button