20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങിയതായി റിപ്പോർട്ട്….

:ഹോർമുസിൽ കപ്പൽ ആക്രമിക്കപ്പെട്ടുവെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വിശദമാക്കി. ഇന്ത്യൻ ഷിപ്പിങ് അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. അതേസമയം 20 ലക്ഷം ബാരൽ എണ്ണയുമായി കപ്പൽ ഹോർമുസിൽ മുങ്ങി എന്ന് ഇറാൻ അവകാശപ്പെടുന്നത്. അമേരിക്കൻ സഹായത്തോടെ ഹോർമുസ് കടക്കാൻ കപ്പൽ ശ്രമിച്ചെന്ന് ഇറാൻ വിശദമാക്കുന്നത്. ഇതിനിടെയാണ് മൈനിൽ തട്ടി തകർന്നു എന്നാണ് ഇറാൻ വിശദമാക്കുന്നത്. രണ്ട് കപ്പലുകൾ തകർന്നു എന്നാണ് അവകാശ വാദം.ഹോർമുസിൽ സംഘർഷം കടുക്കുന്നതിന്റെ സൂചനയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമൂസിലൂടെയുള്ള ഗതാഗതം കർശനമായി നിയന്ത്രിതമാക്കിയിരിക്കുന്നത്. അനുവാദം കൂടാതെ ഹോർമൂസ് ഉപയോഗിക്കുന്ന കപ്പലുകൾക്കെതിരെ ആക്രമണവും ശക്തമായിരുന്നു.




