മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം മോഷണം പോയി…

തെരുവത്ത് മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം മോഷണം പോയി. വെള്ളിയാഴ്ച അർധരാത്രി ക്ഷേത്രത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് ഭണ്ഡാരം എടുത്തുകൊണ്ടുപോയത്. ഈ ഭണ്ഡാരം പിന്നീട് രാവിലെ പടന്നക്കാട് കരുവളത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത കെട്ടിടത്തിന്റെ വരാന്തയിൽ ലുങ്കിവിരിച്ച് ഭണ്ഡാരത്തിലെ പണങ്ങൾ എടുത്തശേഷം ഉപേക്ഷിക്കുകയായിരുന്നു. ഒരാഴ്ചയിൽ ഏറെയായി ഭണ്ഡാരം തുറന്നിട്ട്. ക്ഷേത്രം ഭാരവാഹി ശൈലേഷ് കളത്തിൽ നൽകിയ പരാതിയിൽ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button