‘കണ്ടപ്പോൾ ആൺകുട്ടിയായി തോന്നി, സോറി പറഞ്ഞു’; അപമാനിച്ചെന്ന പരാതി..

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി തെറ്റിദ്ധാരണയുടെ പുറത്തെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കണ്ടക്ടർ മഹേഷ്. ആൺകുട്ടി ആണെന്ന് കരുതിയാണ് ടിക്കറ്റ് നൽകിയത്. പെൺകുട്ടിയെന്നു പറഞ്ഞപ്പോൾ തന്നെ ക്ഷമ പറഞ്ഞ് സീറോ ടിക്കറ്റ് നൽകി. ചില യാത്രക്കാരാണ് വിഷയം ഏറ്റു പിടിച്ചത്. അത് പെൺകുട്ടിക്ക് പ്രകോപനം ഉണ്ടാക്കി. താൻ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. 24 വർഷം ആയി ജോലി ചെയ്യുന്നു. ഇത്തരം പരാതികൾ തനിക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ലെന്നും മഹേഷ് പറഞ്ഞു.



