തലയെടുപ്പോടെ വിഴിഞ്ഞം…ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നാളെ ആയിരം തൊടും. വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്ത കപ്പലുകളുടെ എണ്ണം നാളെയോടെ ആയിരത്തിലെത്തും. എംഎസ്‍സിയുടെ മദർഷിപ്പ് ലൂസിയാന നാളെ വൈകീട്ടോടെ ചരിത്രം കുറിച്ച് ബെർത്ത് ചെയ്യും. ആദ്യ കപ്പലെത്തി രണ്ട് വർഷം പൂർത്തിയാകും മുമ്പേയാണ് വിഴിഞ്ഞം ആയിരം തികയ്ക്കുന്നത്.

2024 ജൂൺ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. മെഴ്സ്കിന്റെ സാൻഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്തില്‍ നങ്കൂരമിട്ടിട്ട് നാളെ 713 ദിവസം തികയുകയാണ്. വിഴിഞ്ഞത്തെത്തുന്ന ഒന്നാമത്തെ കപ്പലായിരുന്നു മെസ്ക്കിന്‍റെ സാൻഫെർണാണ്ടോ. നാളെ വിഴിഞ്ഞത്ത് നങ്കൂരമിടുന്ന കപ്പലുകളുടെ എണ്ണം ആയിരത്തിലെത്തുകയാണ്. മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്‍സി ലൂസിയാന പുറംകടലിലുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിയോടെ കപ്പൽ വിഴിഞ്ഞത്ത് ബർത്ത് ചെയ്യും.

Related Articles

Back to top button