സിഎംആര്‍എല്‍ വിവാദം: കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്… പ്രമുഖ നേതാക്കളുടെ…

കൊച്ചി: സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. എസ്.എഫ്.ഐ.ഒ (SFIO) കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് അദ്ദേഹം പുറത്തുവിട്ടത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള പ്രമുഖ യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കളുടെ പേരുകൾ ഇതിലുണ്ട്.

ഖനനത്തിന് വെല്ലുവിളി നേരിട്ട ഘട്ടത്തിലാണ് നേതാക്കൾക്ക് പണം നൽകിയതെന്ന് ആദായ നികുതി വകുപ്പിന് കർത്ത മൊഴി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാരിനെയും അദ്ദേഹം വെല്ലുവിളിച്ചു. രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ, അഭിഭാഷകർ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമവുമായി ബന്ധപ്പെട്ടവർ എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകളും നൽകിയ തുകയും ഡയറിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടെ, പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ കൈക്കൂലി, കള്ളപ്പണ ആരോപണങ്ങളിൽ വിവര ശേഖരണത്തിലേക്ക് കടക്കാന്‍ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button