ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം തട്ടിയെടുത്തു… അസി. മാനേജര്‍ക്കെതിരേ…

തൃശൂര്‍: കറുകപുത്തൂരിലെ റുസിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറിയില്‍നിന്ന് 3.85 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അസി. മാനേജര്‍ക്കെതിരേ ചാലിശേരി പൊലീസ് കേസെടുത്തു. തിരുമിറ്റക്കോട് സ്വദേശിയായ വിജേഷിനെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജ്വല്ലറി ഉടമയായ കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.

2022 ഏപ്രില്‍ ഒന്നു മുതല്‍ 2026 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. രണ്ടര കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങളാണ് സ്ഥാപനത്തില്‍ നിന്ന് നഷ്ടപ്പെട്ടത്. ഇതിന് ഏകദേശം 3,85,00,000 രൂപ വിലമതിക്കുമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സെപ്റ്റംബര്‍ 21ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ചാലിശേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button