തിരുവനന്തപുരത്ത് നിര്‍മ്മാണം നിര്‍ത്തിവെച്ച നിന്ന് ഫ്ലാറ്റിൽ അസ്ഥികൂടം കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് നിർമ്മാണം തടസ്സപ്പെട്ട ഫ്ലാറ്റിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഫോറൻസിക്ക് പരിശോധനയിൽ പുരുഷന്റെ അസ്ഥിക്കൂടം ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിട പരിസരം വൃത്തിയാക്കാനായി എത്തിയ തൊഴിലാളികളാണ് അസ്ഥിക്കൂടം കണ്ടെത്തുന്നത്.

തിരുവന്തപുരം നന്തൻകോട് ഏറെനാളായി നിർമ്മാണം തടസ്സപ്പെട്ട് കിടക്കുന്ന ഫ്ലാറ്റിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്. ഒന്നര വർഷമായിനിയമ സംബന്ധമായ തടസ്സങ്ങളാൽ നിർമ്മാണം നിർത്തിവച്ചിരുന്നതിനാൽ, ആളനക്കമില്ലാതെ കിടക്കുകയായിരുന്നു ഇവിടം. എന്നാൽ നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കാടുകയറിയ കെട്ടിട പരിസരം വൃത്തിയാക്കാനായി എത്തിയ തൊഴിലാളികളാണ് ഉച്ചയോടെ അസ്ഥികൂടം കണ്ടെത്തുന്നത്.

Related Articles

Back to top button