കൊല്ലപ്പെട്ട അഭിറാമിന്റെ ഫോൺ എവിടെ….പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്ന്…

തിരുവനന്തപുരം: പാങ്ങാപ്പാറയിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ ഫോൺ കണ്ടെത്താനാകാതെ പൊലീസ്. കൊലപാതകത്തിന് ശേഷം ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പ്രതികളുടെ മൊഴി.എന്നാൽ തോട്ടിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അഭിറാമിന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.



