ഊരാളുങ്കൽ ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു…അന്ത്യശാസനം നൽകി മന്ത്രി പി കെ ബഷീർ

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്) ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ വൈകുന്നതിൽ അന്ത്യശാസനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. നിർമ്മാണപ്രവൃത്തികൾ ഫെബ്രുവരിക്കകം പൂർത്തിയാക്കണമെന്നാണ് മന്ത്രിയുടെ അന്ത്യശാസനം. ഊരാളുങ്കൽ ഏറ്റെടുത്ത പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളത്.

പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപയുടെയും കിഫ്ബിയുടെ 1500 കോടി രൂപയുടെയും കെഎസ്ടിപിയുടെ 700 കോടി രൂപയുടെയും പദ്ധതികളാണ് പൂർത്തിയാകാതെ നീണ്ടുപോകുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ നിർമ്മാണപ്രവർത്തനങ്ങളാണ് കൂടുതലായും തടസ്സപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button