എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത…

തിരുവനന്തപുരം: എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് ബാർ ലൈസൻസ് നൽകിയതിലും അന്വേഷണം ഉണ്ടായേക്കും. ഇതിനായി എക്സൈസ് മന്ത്രി എം.ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും.
എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശിപാർശ ചെയ്യും. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകും. സ്ഥാനമൊഴിയും മുൻപ് സീറാം സാംബ ശിവ റാവു നൽകിയ റിപ്പോർട്ടിൽ മന്ത്രിയെ പോലും സംശയനിഴലിലാക്കുന്ന കാര്യങ്ങളാണ് പറയുന്നത്.



