വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു… ഒളിവിലായിരുന്ന പ്രതി…

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ചാവക്കാട് അവിയൂർ തെക്കേക്കരയിൽ പണിക്ക വീട്ടിൽ ഷഹീർ (41) ആണ് എരുമപ്പെട്ടിയിൽ നിന്ന് പൊലീസ് പിടിയിലായത്. ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെയും നിരവധി പീഡനക്കേസുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി എസ്ഐ വിൻസന്റ്, എഎസ്ഐമാരായ സതീഷ് കുമാർ, ജമാലുദ്ദീൻ, പൊലീസ് ഉദ്യോഗസ്ഥരായ വിനീത്മോൻ, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.




