പുതിയ മദ്യ നയത്തിൽ നിന്ന് പിന്മാറണം…സർക്കാരിനെതിരെ വിമർശനം…

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്ത്. എസ്‌വൈഎസ് കാന്തപുരം വിഭാഗവും ജമാഅത്തെ ഇസ്‌ലാമിയുമാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നാണ് സംഘടകളുടെ ആവശ്യം.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം തികച്ചും ആശങ്കാജനകമാണെന്ന് എസ്‌വൈഎസ് ദേശീയ പ്രസിഡൻ്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ ലഹരികൾക്കെതിരെ ശക്തമായ ബോധവത്ക്കരണവും നിയമനടപടികളും ഒരു ഭാഗത്ത് പുരോഗമിക്കുന്ന അതേ സമയത്തു തന്നെ, മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വർദ്ധിപ്പിക്കാൻ വഴിയൊരുക്കുന്ന ഇത്തരം നയങ്ങൾ സ്വീകരിക്കുന്നത് ആത്മാർത്ഥമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നതാണെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.

Related Articles

Back to top button