സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി.. 24കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ

24കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലം സ്വദേശിയായ ഫിറോസ് ഖാൻ ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഫിറോസ് കുപ്രസിദ്ധ ഗുണ്ടാനേതാവ് അട്ടാണി അനീഷിന്റെ സുഹൃത്താണ്. നേരത്തെ അനീഷും യുവതിയെ പീഡിപ്പിച്ചിരുന്നു. നിലവിൽ മറ്റൊരു കേസിൽ ജയിലിൽ ആണ് അട്ടാണി അനീഷ്

എറണാകുളം നോർത്ത് പൊലീസ് ആണ് പ്രതിയെ പിടി കൂടിയത്. കാറിൽ തട്ടിക്കൊണ്ടു പോയ ശേഷം മയക്ക് മരുന്ന് നൽകിയായിരുന്നു പീഡനം നടത്തിയതെന്നാണ് വിവരം. പീഡനത്തിന് ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Back to top button