ഡാം സുരക്ഷ പരിശോധന; ‘കേരള പ്രതിനിധിയെ ഒഴിവാക്കി, കേന്ദ്രസർക്കാർ ഇടപെടണം’

ദേശീയ ഡാം സുരക്ഷ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. പ്രശ്‌നത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപെരിയാർ സമരസമിതി ആവശ്യപ്പെട്ടു.

ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ നിഷ്പക്ഷ വിദഗ്ധർ അടങ്ങിയ കമ്മിറ്റിയിൽ നിന്നാണ് കേരള പ്രതിനിധിയായ നിശ്ചയിച്ച ടി കെ ശിവരാജനെ ഏകപക്ഷീയമായി നീക്കിയത്. സംസ്ഥാന സർക്കാർ നിർദേശിച്ച മൂന്നുപേരിൽ നിന്ന് കേന്ദ്ര ജല കമ്മീഷൻ മുൻ ചീഫ് എഞ്ചിനിയർ കൂടിയായ ശിവരാജനെ തെരഞ്ഞെടുത്തത് എൻഡിഎസ്എ തന്നെയാണ്. കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയെങ്കിലും തമിഴ്‌നാട് പ്രതിനിധി സമിതിയിൽ തുടരുകയാണ്. ഈ നടപടി മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്ന് സമരസമിതി ചെയർമാൻ ഷാജി പി ജോസഫ് പറഞ്ഞു.

Related Articles

Back to top button