തെരുവുനായയെ വിഴുങ്ങി ഭീമൻ പെരുമ്പാമ്പ്

തെരുവ് നായയെ വിഴുങ്ങിയ ഭീമൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതരെത്തി പിടികൂടി. കോഴിക്കോട് ഉള്ളിയേരിയിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. ഉള്ളിയേരി കക്കഞ്ചേരിയിൽ മനാട് ആണ്ടിലേരിതാഴെ ബിൻഷാദിന്റെ വീടിന്റെ പുറകു വശത്തായാണ് 25 കിലോഗ്രാമോളം തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെ കണ്ടത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തെരുവ് നായയെ വിഴുങ്ങി അവശ നിലയിൽ കിടക്കുകയായിരുന്നു പാമ്പ്. പ്രദേശവാസികൾ കൂടിയതോടെ നായയെ പാമ്പ് പുറത്തേക്ക് തന്നെ തള്ളി. തുടർന്ന് നാട്ടുകാർ ഏറെ പണിപ്പെട്ട് പാമ്പിനെ ചാക്കിൽ കയറ്റി. വിവരം അറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.



