രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത്.. മലയോര മേഖലകളിൽ..

വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്തു തുടങ്ങിയത്. പ്രധാനമായും മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ കാലാവസ്ഥ മോഡലുകൾ ശക്തമായ മഴ സൂചന നൽകുന്നത്. ആയതിനാൽ ഈ ജില്ലകളിൽ വിശേഷിച്ച് ജില്ലകളുടെ മലയോര മേഖലകളിൽ ഇന്ന് രാത്രി അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കേണ്ടതും മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള ഇത്തരം റോഡുകളിൽ ഇന്ന് രാത്രി പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

Related Articles

Back to top button