അഭിരാം കൊലക്കേസ്; തെളിവ് നശിപ്പിക്കാൻ ഒന്നാം പ്രതി ചെയ്തത് എന്തെന്നോ?..

ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരൻ താൻ ധരിച്ചിരുന്ന ടീ ഷർട്ട് കത്തിച്ചുകളഞ്ഞതായി പൊലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ഇത് ചെയ്തത്. ചോദ്യംചെയ്യുന്നതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. രണ്ടാം പ്രതി ഉമർ മുഫ്താർ (22), മൂന്നാം പ്രതി ആനന്ദ (18) എന്നിവരെ ഇന്നലെ ചോദ്യംചെയ്തു.
അഭിരാമിനെ ആക്രമിക്കാൻ പതിനേഴുകാരനും ഉമറും ചേർന്ന് പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നുവെന്ന് ആനന്ദ പൊലീനോടു പറഞ്ഞു. എന്നാൽ, അഭിരാം കൊല്ലപ്പെട്ട വിവരം പിന്നീടാണ് താൻ അറിഞ്ഞതെന്നും ആനന്ദ അറിയിച്ചു. അതേസമയം, ഉമർ തുടർച്ചയായി മൊഴിമാറ്റുന്നത് പൊലീസിനെ കുഴയ്ക്കുകയാണ്. കാമുകിക്ക് ഉമർ അയച്ച ചാറ്റുകൾ മൊബൈൽ ഫോണിൽനിന്ന് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ആനന്ദയെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലും ഉമറിനെ കഴക്കൂട്ടത്ത് എസിപിയുടെ ഓഫിസിലുമാണു ചോദ്യംചെയ്തത്.



