മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ടക്കേസിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ രവി നായർക്ക് ജാമ്യം. ഗാന്ധിനഗർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഒരു ദിവസം കോടതിയിൽ ഹാജരാകാത്തതിന്റെ പേരിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രവി നായരെ ജയിലിലടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ഇടക്കാലജാമ്യം നിഷേധിച്ചു. ഇതോടെ രവി നായർ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഫെബ്രുവരിയിൽ ഗാന്ധിനഗറിലെ മാൻസ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രവി നായർക്കതിരെ ഒരു വർഷത്തെ തടവും പിഴയും വിധിച്ചത്.

Related Articles

Back to top button