പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടിയിലെ തോട്ടം തൊഴിലാളികൾ ദുരിതത്തിൽ….

ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും. അതിരപ്പിള്ളിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് സർവീസ് നിർത്തിയത്. സർവ്വീസ് വൻ നഷ്‌ടമായതോടെ പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ മലക്കപ്പാറയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്ന് ബസ് ഉടമ അറിയിച്ചു.

അതിരപ്പിള്ളി വരെ കെഎസ്ആര്‍ടിസിയുടെ ബസിൽ എത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് മാത്രമായി സ്വകാര്യ ബസിനെ യാത്രക്കാർ ആശ്രയിക്കുന്നത് ശീലമായതോടെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായെന്ന് ബസ് ഉടമ പരയുന്നു. സർവീസ് ലാഭകരമല്ലാതെ വന്നതോടെ സര്‍വീസ് നിര്‍ത്തുകയും ചെയ്തു.

കെഎസ്ആര്‍ടിസി ബസുകള്‍ മലക്കപ്പാറയിലേക്ക് ഉണ്ടെങ്കിലും ജോലി സമയത്ത് എത്താന്‍ കഴിയില്ല എന്നതാണ് തോട്ടം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. തോട്ടം തൊഴിലാളികളും ആദിവാസികളുമാണ് പ്രധാനമായും ഈ പ്രദേശത്തെ താമസക്കാര്‍. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലയോര ഗ്രാമമാണ് മലക്കപ്പാറ. ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളി പഞ്ചായത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും മലക്കപ്പാറ ഭാഗത്താണ്.

Related Articles

Back to top button